ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുള്ള ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് യാത്രയാകും

Sports Correspondent

Updated on:

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് യാത്രയാകും. 20 പേരുടെ ആദ്യ സംഘത്തിൽ കൂടുതലും സപ്പോര്‍ട്ട് സ്റ്റാഫ് ആണ്. ഇവര്‍ക്കൊപ്പം കോച്ച് രാഹുല്‍ ദ്രാവിഡും ഉണ്ട്. ജുൺ 7-12വരെയാണ് ഫൈനൽ നടക്കുന്നതെങ്കിലും ഐപിഎല്‍ ഫൈനൽ മേയ് 28ന് കഴിഞ്ഞ ശേഷം മേയ് 30ന് മാത്രമേ ബാക്കി താരങ്ങള്‍ ടീമിനൊപ്പം ചേരുകയുള്ളു.

അക്സര്‍ പട്ടേൽ, ശര്‍ദ്ധുൽ താക്കൂര്‍, മൊഹമ്മദ് സിറാജ് എന്നിവര്‍ ആദ്യ ബാച്ചിനൊപ്പം യാത്രയാകുമ്പോള്‍ വിരാട് കോഹ്‍ലി അശ്വിന്‍ എന്നിവര്‍ മേയ് 24ന് യാത്രയാകും. ലണ്ടനിലെ ഓവലിലാണ് മത്സരം നടക്കുക.