കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യ ചാമ്പ്യന്മാര്‍. ജനുവരി 20 ശനിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 2 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയ്. യുഎഇ യിലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 307 റണ്‍സ് എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.
308 റണ്‍സ് പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 15 ഓവര്‍ പിന്നിടുമ്പോള്‍ 111/1 എന്ന ശക്തമായ നിലയില്‍ നിന്നിരുന്ന ഇന്ത്യ എന്നാല്‍ തുടരെയുള്ള രണ്ട് റണ്‍ ഔട്ടുകള്‍ കാരണം 116/3 എന്ന നിലയില്‍ പ്രതിരോധത്തിലായി. സുനില്‍ രമേശ് നേടിയ 93 റണ്‍സാണ് ഇന്ത്യയെ വിജയം നേടുവാന്‍ സഹായിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ അജയ് തിവാരിയും 62 റണ്‍സുമായി നിര്‍ണ്ണായക ഇന്നിംഗ്സാണ് പുറത്തെടുത്തത്.
The celebration goes on and on!!#BlindCricketWorldCup #WorldChampions #TheOtherMenInBlue #INDIA🇮🇳 pic.twitter.com/1M4ateY37K
— Cricket Association for the Blind in India (CABI) (@blind_cricket) January 20, 2018
2014ല്‍ ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ഇന്ത്യ ഇതിനുമുമ്പ് കപ്പുയര്‍ത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial