ഗ്രൂപ്പ് എയിൽ നടന്ന അവസാന മത്സരത്തിൽ ശ്രീലങ്ക വനിതാ അണ്ടർ 19 ടീമിനെതിരെ 60 റൺസിന്റെ എകപക്ഷീയ വിജയം നേടി ഇന്ത്യൻ വനിതാ അണ്ടർ 19 ടീം, അണ്ടർ 19 ലോകകപ്പിൽ തങ്ങളുടെ മികച്ച കുതിപ്പ് തുടർന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 118/9 റൺസ് നേടി. 44 പന്തിൽ നിന്ന് അഞ്ച് ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 49 റൺസ് നേടിയ ഗൊങ്കാഡി തൃഷയാണ് ഇന്ത്യയെ മാന്യമാാ സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗിൽ ശ്രീലങ്കയുടെ ബാറ്റിംഗ് തകർന്നു. 20 ഓവറിൽ അവർക്ക് 58/9 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. . പരുണിക സിസോഡിയ, ഷബ്നം ഷക്കിൽ, ജോഷിത വിജെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം ഇന്ത്യക്കായി വീഴ്ത്തി.
ഈ വിജയം ടൂർണമെന്റിലെ ഇന്ത്യയുടെ മൂന്നാമത്തെ വിജയമാണ്. ഇനി സൂപ്പർ സിക്സിൽ ഇന്ത്യ ബംഗ്ലാദേശിനെയും സ്കോട്ട്‌ലൻഡിനെയും നേരിടും.