ചട്ടോഗ്രാമിൽ ഇന്ത്യ, വിജയം 188 റൺസിന്

Sports Correspondent

ചട്ടോഗ്രാം ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് അവസാനിപ്പിച്ച് 188 റൺസ് വിജയവുമായി ഇന്ത്യ. ഇന്ന് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 324 റൺസിൽ അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്കായി മൊഹമ്മദ് സിറാജ് നാലും കുൽദീപ് യാദവ് മൂന്നും വിക്കറ്റാണ് നേടിയത്.

ബംഗ്ലാദേശ് നിരയിൽ രണ്ടാം ഇന്നിംഗ്സിൽ സാക്കിര്‍ ഹസന്‍(100), ഷാക്കിബ് അൽ ഹസന്‍(84), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(67) എന്നിവരാണ് തിളങ്ങിയത്. ഇന്ന് കുൽദീപ് ഷാക്കിബിന്റെ പ്രതിരോധം തകര്‍ത്തപ്പോള്‍ അവസാന വിക്കറ്റ് അക്സര്‍ പട്ടേൽ ആണ് നേടിയത്.

ഇന്ത്യ: 404, 258/2 d
ബംഗ്ലാദേശ്: 150, 324