ബംഗ്ലാദേശിന്റെ ചെറുത്ത് നിൽപ്പ് അവസാനിച്ചു, ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

Photo: Twitter/@BCCI
- Advertisement -

ബംഗ്ളദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം. രണ്ട് ദിവസം ബാക്കി നിൽക്കെ ഒരു ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.  ഒന്നാം ഇന്നിങ്സിൽ 150 റൺസിന് ഓൾ ഔട്ട് ആയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ 213 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി യാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. രവിചന്ദ്ര അശ്വിൻ 3 വിക്കറ്റും ഉമേഷ് യാദവും 2 വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശ് നിരയിൽ 64 റൺസ് എടുത്ത മുഷ്‌ഫിഖുർ റഹീം ആണ് കുറച്ചെങ്കിലും ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ചത്.

നേരത്തെ മായങ്ക് അഗർവാളിന്റെ ഡബ്ബിൾ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 493 റൺസാണ് എടുത്തത്.

Advertisement