ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിനു മുന്നോടിയായി തയ്യാറെടുപ്പുകള്‍ക്കായി ഇന്ത്യ ശ്രീലങ്കയുമായുള്ള ടി20 മത്സര പരമ്പര ഉപേക്ഷിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ പര്യടനം അവസാനിച്ച് മൂന്ന് ദിവസങ്ങള്‍ക്കകം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇത് അവരുടെ സന്നാഹ മത്സരം ഉപേക്ഷിക്കുന്നതിലേക്കും വഴിതെളിച്ചിരുന്നു. ശ്രീലങ്കയുമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു പരമ്പര കളിച്ചതിനു ശേഷം ഉടന്‍ തന്നെ അതേ രാജ്യത്തോട് മറ്റൊരു ടൂര്‍ണ്ണമെന്റ് ക്രമീകരിക്കുന്നതിനെക്കുറിച്ച് ടീം ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടായിരുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്.
എന്നാല്‍ പാക്കിസ്ഥാന്റെ ഇന്ത്യ സന്ദര്‍ശനം നടക്കാത്തതിനാല്‍ ഈ നീണ്ട ഇടവേളയില്‍ ഏതെങ്കിലും പരമ്പര വയ്ക്കുക എന്നത് മാത്രമായിരുന്നു ബിസിസിഐയുടെ ലക്ഷ്യം. പകരം ഇന്ത്യന്‍ ടീം ആവശ്യപ്പെട്ടത് ടി20 സീരീസ് മാത്രം നടത്തുകയോ അല്ലേല്‍ അത് ഉപേക്ഷിക്കുകയോ ആയിരുന്നു. എന്നാല്‍ ബിസിസിഐ ഇത് ചെവികൊണ്ടില്ല.
ഇതിനു പകരം ബിസിസിഐ ചില ടെസ്റ്റ് താരങ്ങളെ മാത്രം ദക്ഷിണാഫ്രിക്കയിലേക്ക് നേരത്തെ ആയയ്ക്കാം ഇന്ന് അറിയിക്കുകയായിരുന്നു. ടീം ഒരുമിച്ച് യാത്ര ചെയ്യുകയും പരിശീലിക്കുകയുമാണ് വേണ്ടതെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതോടെ ബിസിസിഐ പിന്നീട് അതും ഉപേക്ഷിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial