ഇന്ത്യൻ വനിതാ ടീമിനെ നേരിടാൻ ഇംഗ്ലണ്ടും ഓസ്ട്രേലിയയും എത്തുന്നു

Newsroom

ഇന്ത്യ വനിതാ ടീമിന്റെ ക്രിക്കറ്റ് സീസൺ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും എതിരായ പരമ്പരകളോടെ ആരംഭിക്കും. ഡിസംബറിലും ജനുവരിയിലും ആകും പരമ്പരകൾ നടക്കുന്നത്. ഡിസംബർ ആറിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇംഗ്ലണ്ടിന് എതിരായ മത്സരത്തോടെ ട്വന്റി20 പരമ്പര ആരംഭിക്കുക.

ഇന്ത്യ 23 01 24 02 05 08 840

മൂന്ന് ടി20 മത്സരങ്ങൾ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കും. ഒരു ടെസ്റ്റോടെ ഇംഗ്ലണ്ടിന്റെ പര്യടനം അവസാനിക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അവസാനിച്ചതിന് ശേഷം, ഡിസംബർ 21-24 തീയതികളിൽ വാങ്കഡെ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 ഐകളും ഇന്ത്യ കളിക്കും.

ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായ പുതിയ പരിശീലകൻ അമോൽ മജുംദാറിന്റെ ആദ്യ ദൗത്യമാകും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങൾ.