ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ, രണ്ടാം ദിനം ആദ്യ സെഷന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 111 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് എന്ന ശക്തമായ നിലയിലാണ്. 131 പന്തിൽ 56 റൺസ് നേടിയ സെനുരൻ മുത്തുസാമിയാണ് നിലവിലെ ടോപ് സ്കോറർ. കൈൽ വെറെയ്ൻ 94 പന്തിൽ 38 റൺസ് നേടി മികച്ച പിന്തുണ നൽകുന്നുണ്ട്.

ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയ ജസ്പ്രീത് ബുംറ (43 റൺസിന് 1 വിക്കറ്റ്), കുൽദീപ് യാദവ് (72 റൺസിന് 3 വിക്കറ്റ്) എന്നിവർക്ക് ഇന്ന് ഈ കൂട്ടുക്കെട്ട് ഇതുവരെ തകർക്കാൻ ആയിട്ടില്ല.
ദക്ഷിണാഫ്രിക്ക ഒരു മികച്ച ടോട്ടലിലേക്ക് മുന്നേറുന്നത് ഇന്ത്യക്ക് സമ്മർദ്ദം നൽകും.














