ഗ്രൂപ്പ് എയിൽ രണ്ടാം മത്സരത്തിൽ മലേഷ്യൻ വനിതാ U19 ടീമിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ U19 ടീം ലോകകപ്പിലെ അവരുടെ മികച്ച പ്രകടനം തുടർന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റിന് വെസ്റ്റിൻഡീസിനെയും തോൽപ്പിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മലേഷ്യ 14.3 ഓവറിൽ വെറും 31 റൺസിന് ഓൾഔട്ടായി. 4-1-5-5 എന്ന മികച്ച ബൗളിംഗ് കാഴ്ച വൈഷ്ണവി ശർമ്മയാണ് ഇന്ത്യയുടെ സ്റ്റാർ ആയത്. വൈഷ്ണവിയുടെ സ്പെല്ലിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു. ആയുഷി ശുക്ല 3 വിക്കറ്റുകളും വീഴ്ത്തി.
ഒരു ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 2.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസ് നേടി. 12 പന്തിൽ നിന്ന് 27 റൺസ് നേടിയ ഗൊങ്കാഡി തൃഷയും 4 റൺസ് ചേർത്ത ജി കമാലിനിയും കളി പെട്ടെന്ന് തന്നെ ഫിനിഷ് ചെയ്തു.