അഭിമാനം!! ഇന്ത്യ U19 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി

Newsroom

1000815943

അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ കിരീടം ഉയർത്തിയത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ അണ്ടർ 19 വനിത ടി ട്വന്റി ലോകകപ്പ് നേടുന്നത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 82 റൺസിന് ഓൾഔട്ടായി. 23 റൺസ് എടുത്ത വാൻ ബൂസ്റ്റ് ആണ് അവരുടെ ടോപ് സ്കോറർ ആയത്‌.

1000815941

ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റും വൈഷ്ണവി, ആയുഷി, പരുണിക, എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങി ഇന്ത്യ അനായാസം വിജയത്തിലേക്ക് എത്തി. ഓപ്പണർ തൃഷ ഇന്ന് ഇന്ത്യയുടെ ടോപ് സ്കോററായി.

തുടക്കത്തിൽ കമാലിനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഇന്ത്യ പതറിയില്ല. തൃഷ 33 പന്തിൽ നിന്ന് 44 റൺസ് എടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സനിക 22 പന്തിൽ 26 റൺസും എടുത്തു. ഇന്ത്യയെ ഇരുവരും ചേർന്ന് 12ആം ഓവറിലേക്ക് വിജയത്തിൽ എത്തിച്ചു.