രണ്ടാം ടി20ക്ക് ആയി ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തി

Newsroom

ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യൻ ടീമും ഓസ്ട്രേലിയൻ ടീമും തിരുവനന്തപുരത്ത് എത്തി. വിശാഖപട്ടണത്ത് നടന്ന ആവേശകരമായ ടി20 ഐ മത്സരം കഴിഞ്ഞാണ് ഇരുടീമുകളും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. നവംബർ 26 ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആണ് അടുത്ത മത്സരം നടക്കുന്നത്‌.

ഇന്ത്യ 23 11 25 09 58 06 710

ഇന്ന് കാര്യവട്ടത്തെ മത്സരവേദിയായ സ്‌പോർട്‌സ് ഹബ്ബിൽ ഇരു ടീമുകളും പരിശീലനം നടത്തും. ലോകകപ്പിൽ തിരുവനന്തപുരം വേദിയായിരുന്നില്ല. നാളെ ഒരു മികച്ച മത്സരം തന്നെ കാണാൻ ആകും എന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നു. മത്സരത്തിന് മഴയുടെ ഭീഷണിയും ഉണ്ട്. സീനിയർ താരങ്ങൾ പലരും ഇല്ലാത്തതിനാൽ സൂര്യകുമാർ യാദവ് ആണ് ഇന്ത്യൻ ടീമിനെ ഈ പരമ്പരയിൽ നയിക്കുന്നത്. ഇപ്പോൾ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്‌.