കരുൺ നായരെ, വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കി. ഒക്ടോബർ 2-ന് അഹമ്മദാബാദിൽ ആരംഭിച്ച് പിന്നീട് ഡൽഹിയിലേക്ക് മാറുന്ന പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐയുടെ സീനിയർ സെലക്ഷൻ കമ്മിറ്റി ഇന്ന് പ്രഖ്യാപിച്ചു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം കളിക്കാരെയും നിലനിർത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ടൂറിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെയും ടീമിൽ നിന്ന് ഒഴിവാക്കി. ശുഭ്മൻ ഗിൽ ടെസ്റ്റ് ക്യാപ്റ്റനായി തുടരും.

പന്തിന് പകരം രവീന്ദ്ര ജഡേജയെ വൈസ് ക്യാപ്റ്റനായി നിയമിച്ചത് നിലവിലെ നേതൃത്വത്തിലുള്ള സെലക്ടർമാരുടെ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.
പുതിയ ടീമിൽ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം അക്സർ പട്ടേൽ തിരിച്ചെത്തി. കൂടാതെ തമിഴ്നാടിൽ നിന്നുള്ള യുവ വിക്കറ്റ് കീപ്പർ-ബാറ്റർമാരായ നാരായൺ ജഗദീശൻ, ധ്രുവ് ജൂറൽ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ നയിക്കുന്ന ബോളിംഗ് നിരയും ടീമിലുണ്ട്. കരുൺ നായർക്ക് പകരം ദേവ്ദതത് പടിക്കൽ ടീമിലേക്ക് എത്തി.
India’s Squad for West Indies Tests:Shubman Gill (C), KL Rahul, Yashasvi Jaiswal, Dhruv Jurel (WK), Narayan Jagadeesan (WK), Devdutt Padikkal, Ravindra Jadeja (VC), Washington Sundar, Kuldeep Yadav, Jasprit Bumrah, Mohammed Siraj, Prasidh Krishna, Nitish Kumar Reddy, Axar Patel, B Sai Sudharsan