ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള സാധ്യത വർധിപ്പിച്ച് ഇന്ത്യ

Newsroom

Picsart 22 12 25 12 43 07 470
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിന് എതിരായ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്മ്ഷിപ്പ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം നിലനിർത്തി. ഈ വിജയത്തോടെ അടുത്ത വർഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യതയും ഇന്ത്യ വർധിപ്പിച്ചു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിംഗ്-ഡേ ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയ, 76.92 വിജയ ശതമാനവുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്‌. ഓസ്ട്രേലിയ ഇതുവരെ 13 മത്സരങ്ങൾ നിന്ന് ഒമ്പത് ജയം നേടിയിട്ടുണ്ട്.

ര‌ണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 58.93 ആണ് വിജയശതമാനം ഉള്ളത്. ദക്ഷിണാഫ്രിക്ക പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. 54.55 ആണ് അവരുടെ വിജയശതമാനം.

ഇന്ത്യt 22 12 25 12 42 52 158