ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് പരിശോധന വീട്ടില്‍

Sports Correspondent

ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ താരങ്ങളുടെ കോവിഡ് പരിശോധന വീട്ടില്‍ നടത്തുമെന്ന് അറിയിച്ച് ബിസിസിഐ. താരങ്ങള്‍ക്ക് മൂന്ന് ആര്‍ടി-പിസിആര്‍ പരിശോധന നടത്തുമെന്നും ഇതില്‍ നെഗറ്റീവ് ആവുന്നവര്‍ മാത്രമാവും മുംബൈയിലേക്ക് എത്തുകയെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കുടുംബത്തെയും യാത്ര ചെയ്യുവാന്‍ അനുവദിക്കുന്നുണ്ട്.

മേയ് 19ന് ആണ് ഇന്ത്യന്‍ താരങ്ങളോട് മുംബൈയില്‍ എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും താരം പോസിറ്റീവ് ആയി കണ്ടെത്തുകയാണെങ്കില്‍ അവര്‍ക്ക് പിന്നീട് ടീമിനൊപ്പം ചേരുവാന്‍ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് സൗകര്യം ചെയ്ത് കൊടുക്കില്ലെന്നും നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു.