2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് തന്നെ ടീമിനെ നയിക്കുമ്പോൾ, അപ്രതീക്ഷിത നീക്കത്തിലൂടെ അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. വൈസ് ക്യാപ്റ്റൻ ആയിരുന്ന ഗിൽ പുറത്തായി.

ആരാധകർ ഏറെ കാത്തിരുന്ന മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്റർമാരായി ടീമിൽ ഉണ്ട്. കഴിഞ്ഞ കുറെക്കാലമായി ടീമിന് പുറത്തായിരുന്ന ഫിനിഷർ റിങ്കു സിംഗിന്റെ തിരിച്ചുവരവ് മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് പകരും. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ ഇഷൻ കിഷനും ടീമിൽ ഉണ്ട്.
ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ശുഭ്മാൻ ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് ഈ പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയം. ടി20 ഫോർമാറ്റിൽ പവർപ്ലേ ഓവറുകളിൽ വേഗത്തിൽ റൺസ് കണ്ടെത്താൻ ഗില്ലിന് കഴിയാത്തതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
INDIA’S T20 WORLD CUP SQUAD:
Surya (C), Abhishek, Samson, Kishan, Tilak, Hardik, Dube, Axar, Bumrah, Rana, Arshdeep, Kuldeep, Varun and Sundar.









