ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യ്ക്കിൽ ബാറ്റിംഗ് ശരിയാവാതെ ഇന്ത്യ. കോവിഡ് കാരണം ഇന്ത്യന്‍ ക്യാമ്പിലെ 9 ഓളം താരങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ നാല് അരങ്ങേറ്റക്കാരുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് ഇന്ത്യ നേടിയത്.
റുതുരാജ് ഗായ്ക്വാഡും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ കളത്തിലെത്തിയപ്പോള്‍ ഇന്ത്യയ്ക്ക് സ്കോറിംഗ് പ്രയാസമാകുകയായിരുന്നു. 49 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ഇന്ത്യയ്ക്ക് ദസുന്‍ ഷനകയാണ് ആദ്യ പ്രഹരം ഏല്പിച്ചത്.
21 റൺസ് നേടിയ റുതുരാജ് ഗായക്വാഡിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 32 റൺസ് ധവാനും ദേവ്ദത്ത് പടിക്കലും നേടിയെങ്കിലും 40 റൺസ് നേടിയ ശിഖര്‍ ധവാനെ അകില ധനന്‍ജയയും 29 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെ വനിന്‍ഡു ഹസരംഗയും പുറത്താക്കിയതോടെ ഇന്ത്യയുടെ കാര്യം കഷ്ടത്തിലായി.
15.3 ഓവറിൽ 99/3 എന്ന നിലയിലായ ഇന്ത്യയ്ക്ക് 5 റൺസ് കൂടി നേടുന്നതിനിടെ സഞ്ജുവിനെയും നഷ്ടമായി. ധനന്‍ജയയ്ക്കായിരുന്നു വിക്കറ്റ്. അഞ്ചാം വിക്കറ്റിൽ 26 റൺസ് നേടി ഭുവനേശ്വര്‍ നിതീഷ് റാണ കൂട്ടുകെട്ടാണ് ഇന്ത്യയെ 132 റൺസിലേക്ക് എത്തിച്ചത്.