ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയർത്തിയ 214 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 170 റൺസ് എടുക്കാൻ മാത്രമെ ആയുള്ളൂ. ഇന്ത്യ 43 റൺസിന്റെ ജയം നേടി. ശ്രീലങ്കയ്ക്ം ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. നിസങ്കയും കുശാൽ മെൻഡിസും ചേർന്ന് 8.4 ഓവറിൽ 84-1 എന്ന മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് നൽകി.
നിസാങ്ക 48 പന്തിൽ നിന്ന് 79 റൺസ് എടുത്തു. 7 ഫോറും നാല് സിക്സും നിസാങ്ക അടിച്ചു. കുശാൽ മെൻഡിസ് 27 പന്തിൽ നിന്ന് 45 റൺസും എടുത്തു. ഇവർ രണ്ടു പേരും അല്ലാതെ വേറെ ആരും ശ്രീലങ്കയ്ക്ക് ആയി തിളങ്ങിയില്ല. ഇന്ത്യക്ക് ആയി പരാഗ് മൂന്ന് വിക്കറ്റും, അക്സർ പട്ടേൽ, അർഷ്ദീപ് എന്നിവർ രണ്ടു വിക്കറ്റു വീതവും, ബിഷ്ണോയ്, സിറാജ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവന്റെ മികവിൽ 20 ഒവറിൽ 213-7 റൺസ് നേടിയിരുന്നു. യശസ്വി ജയ്സ്വാളും ഗില്ലും ചേർന്ന് ഇന്ത്യക്ക് നല്ല തുടക്കമാണ് നൽകിയത്. എന്നാൽ പവർ പ്ലേക്ക് ശേഷം ഇരുവരും പുറത്തായത് ഇന്ത്യയുടെ സ്കോറിങ് വേഗതകുറച്ചു.
ജയ്സ്വാൾ 21 പന്തിൽ 40 റൺസും, ഗില്‍ 16 പന്തൽ 34 റൺസും എടുത്തു. പിന്നീട് സൂര്യകുമാർ യാദവാണ് ആക്രമണ ചുമതല ഏറ്റെടുത്തത്. 26 പന്തിൽ നിന്ന് 58 റൺസ് ക്യാപ്റ്റൻ എടുത്തു. രണ്ട് സിക്സും എട്ട് ഫോറും സൂര്യകുമാർ ഇന്ന് അടിച്ചു.
മറുവശത്ത് പന്ത് തുടക്കത്തിൽ വേഗത്തിൽ സ്കോർ ചെയ്യാൻ പാടുപെട്ടു എങ്കിലും അവസാനം റൺ കണ്ടെത്തി. പന്ത് ആകെ 34 പന്തിൽ നിന്ന് 49 റൺസ് ആണ് എടുത്തത്. ശ്രീലങ്കക്കായി പതിരണ നാലു വിക്കറ്റും മധുശങ്ക,ഹസരംഗ, ഫെർണാാണ്ടോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.