ഇന്ത്യൻ ബൗളിംഗിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു!

Newsroom

Picsart 25 12 14 20 27 54 573

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ന് ധരംശാലയിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 117 റൺസിന് ഓളൗട്ട് ആയി. തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പതറി.

1000380040

ആദ്യ ഓവറിൽ തന്നെ അർഷദീപ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ പുറത്താക്കി. അടുത്ത ഓവറുകളിൽ ഹർഷിത് റാണ ഡി കോക്കിനെയും ബ്രെവിസിനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 7-3 എന്ന നിലയിൽ തകർന്നു.

ഹാർദിക് പാണ്ഡ്യ, ശിവം ദൂബെ എന്നുവരും അവരുടെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി 2 വിക്കറ്റ് കൂടെ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കൻ തകർച്ച പൂർത്തിയായി. ദക്ഷിണാഫ്രിക്കക്ക് ആയി 45 പന്തിൽ 61 റൺസ് എടുത്ത മാക്രം ടോപ് സ്കോറർ ആയി. അർഷ്ദീപ് ആണ് മാക്രത്തെ പുറത്താക്കിയത്.