ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവസാനം ഇന്ത്യക്ക് ഒരു വിജയം. ഇന്ന് വാങ്കെടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ അഞ്ചു വിക്കറ്റിനാണ് വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 126 റൺസിന് ഓളൗട്ട് ആക്കിയിരുന്നു. 52 റൺസ് എടുത്ത ഹീതർ നൈറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഇന്ത്യക്ക് ആയി ശ്രേയങ്ക പട്ടീലും സൈക് ഇസഹാഖും മൂൻബ് വിക്കറ്റ് വീതം വീഴ്ത്തി. രേണുക, അമൻ ജോത് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ സ്മൃതി മന്ദാനയും ജമീമയും ചേർന്നാണ് ജയത്തിൽ എത്തിച്ചത്. സ്മൃതി 48 റൺസുമായി ടോപ് സ്കോറർ ആയി. 5 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്. ജമീമ 29 റൺസും എടുത്തു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇംഗ്ലണ്ട് ആയിരുന്നു വിജയിച്ചത്.














