ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുത്തു. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശർമ്മ റബാഡയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡി കോക്കിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 14 റൺസ് എടുത്താണ് രോഹിത് ശർമ്മ പുറത്തായത്.
നിലവിൽ ഇന്ത്യക്ക് വേണ്ടി 34 റൺസോടെ മായങ്ക് അഗർവാളും 19 റൺസോടെ പൂജാരയുമാണ് ക്രീസിൽ. ഇന്ത്യക്കെതിരെ ഫാസ്റ്റ് ബൗളർമാരെ അണിനിരത്തിയാണ് ദക്ഷിണാഫ്രിക്ക ആക്രണം നടത്തിയത്.













