സ്ലോ ഓവര്‍ റേറ്റ്, ഇന്ത്യയ്ക്ക് വീണ്ടും പിഴ

Sports Correspondent

മൂന്നാം ടി20യിലെ മോശം ഓവര്‍ റേറ്റിന് ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തി. ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒരു ഓവര്‍ കുറവായാണ് ഇന്ത്യ നിശ്ചിത സമയത്ത് പന്തെറിഞ്ഞത്. നേരത്തെ ആദ്യ ഏകദിനത്തിലും ഇന്ത്യയ്ക്കെതിരെ മോശം ഓവര്‍ റേറ്റിന് പിഴ ചുമത്തിയിരുന്നു.

ഫെബ്രുവരിയില്‍ ന്യൂസിലാണ്ടിനെതിരെ നടന്ന ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്കെതിരെ രണ്ട് മത്സരങ്ങളില്‍ സമാനമായ കാരണങ്ങളാല്‍ പിഴ ചുമത്തിയിരുന്നു.