പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ പരാജയത്തിന്റെ വക്കിൽ. ഇന്ന് മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 176 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയക്ക് ജയിക്കാൻ ഇനി 19 റൺസ് മാത്രമെ വേണ്ടു. ഇന്ന് ഇന്ത്യക്ക് രാവിലെ ആദ്യ ഓവറുകളിൽ തന്നെ പന്തിനെ നഷ്ടമായി. പന്ത് 28 റൺസ് എടുത്ത് സ്റ്റാർക്കിന് വിക്കറ്റ് നൽകുക ആയിരുന്നു.
പിന്നാലെ 7 റൺസ് എടുത്ത അശ്വിനെയും റൺ ഒന്നും എടുക്കാത്ത ഹർഷിത് റാണയെയും കമ്മിൻസ് പുറത്താക്കി. ഒരു ഭാഗത്ത് നിതീഷ് റെഡ്ഡി പിടിച്ചു നിന്നെങ്കിലും അദ്ദേഹത്തിന് ഒറ്റയ്ക്ക് കരകയറ്റാവുന്ന അവസ്ഥയിൽ ആയിരുന്നില്ല ഇന്ത്യ. നിതീഷിന്റെ 47 പന്തിൽ നിന്നുള്ള 42 റൺസ് ഇന്ത്യയെ ഇന്നിംഗ്സ് പരാജയത്തിൽ നിന്ന് ഒഴിവാക്കി. ഓസ്ട്രേലിയക്ക് ആയി കമ്മിൻസ് 5 വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 180 റണ്ണിന് ഓളൗട്ട് ആയിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 337 റൺസും എടുത്തു.