ഇന്ത്യൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആദ്യ സെഷനിൽ 27 ഓവറിൽ 105 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ ആണ് തിളങ്ങിയത്. 7 ഓവറിൽ 4 മെയ്ഡനുകൾ ഉൾപ്പെടെ 9 റൺസ് മാത്രം വഴങ്ങി 2 നിർണായക വിക്കറ്റുകൾ നേടിയാണ് ബുംറ മാസ്മരിക പ്രകടനം പുറത്തെടുത്തത്.

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിൽ ഐഡൻ മാർക്രം 48 പന്തിൽ 5 ബൗണ്ടറികളോടെ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാൽ ബുംറയുടെ പന്തിൽ റിഷഭ് പന്തിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. റയാൻ റിക്കൽട്ടൺ 4 ബൗണ്ടറികളോടെ 22 പന്തിൽ 23 റൺസുമായി ചെറുത്തുനിന്നെങ്കിലും ബുംറയുടെ അടുത്ത ഇരയായി. നിലവിൽ വിയാൻ മൾഡർ 43 പന്തിൽ 22 റൺസെടുത്തും 15 റൺസ് എടുത്ത് ഡി സോർസിയും ക്രീസിലുണ്ട്.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് 3 റൺസ് മാത്രമാണ് നേടാനായത്. കുൽദീപ് യാദവിന്റെ പന്തിൽ ധ്രുവ് ജുറേലിന് ക്യാച്ച് നൽകി താരം പുറത്തായി.














