ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഒപ്പം ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഉണ്ടാകില്ല. ഏകദിനം കഴിഞ്ഞ് നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്ക് ആകും രാഹുൽ ദ്രാവിഡ് മേൽനോട്ടം വഹിക്കുക. ഇന്ത്യ എ ടീം പരിശീലകർ ആകും ഏകദിന ടീമിനെ പരിശീലിപ്പിക്കുക.
“ടീം ഇന്ത്യ (സീനിയർ മാൻ) ഹെഡ് കോച്ച് മിസ്റ്റർ രാഹുൽ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് മിസ്റ്റർ വിക്രം റാത്തൂർ, ബൗളിംഗ് കോച്ച് മിസ്റ്റർ പാരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് മിസ്റ്റർ ടി ദിലീപ് എന്നിവർ ടെസ്റ്റ് സ്ക്വാഡുമായി ബന്ധപ്പെടുകയും ഇന്റർ-സ്ക്വാഡ് മത്സരത്തിനായുള്ള അവരുടെ തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യും.” ജയ് ഷാ ഒപ്പിട്ട ബിസിസിഐ റിലീസിൽ പറഞ്ഞു.
രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ, ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക്, ബൗളിംഗ് കോച്ച് റജീബ് ദത്ത, ഫീൽഡിംഗ് കോച്ച് അജയ് രാത്ര എന്നിവരടങ്ങുന്ന ഇന്ത്യ എയുടെ കോച്ചിംഗ് സ്റ്റാഫ് ആകും ഇന്ത്യയെ സഹായിക്കുക. ക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ടീം ഇന്ത്യ മൂന്ന് മത്സരങ്ങൾ കളിക്കും.