ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വൻവിജയം. എന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഉയർത്തിയ 266 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ വനിതകൾ വെറും 122 റൺസിന് ഓളൗട്ട് ആയി. ഇന്ത്യ 143 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ആർക്കും ഇന്ന് തിളങ്ങാൻ ആയില്ല. 33 റൺസ് എടുത്ത സുനെ ലസ് ആണ് അവരുടെ ടോപ് സ്കോറർ ആയത്. ഇന്ത്യക്കായി എല്ലാ ബൗളർമാരും മികച്ച പ്രകടനം കാഴ്ചവെച്ചു. മലയാളി താരം ആശാ ശോഭന 8.4 ഓവറിൽ 21 റൺസ് മാത്രം വാങ്ങി 4 വിക്കറ്റുകൾ എടുത്തു. ആശാ ശോഭനയുടെ ഏകദിന അരങ്ങേറ്റം ആയിരുന്നു ഈ മത്സരം. ദീപ്തി ശർമ്മ രണ്ട് വിക്കറ്റും രേണുക, പൂജ, രാധാ യാഥവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റ് ഇന്ത്യ സ്മൃതിയും മന്ദാനയുടെ സെഞ്ച്വറിയുടെ മികവിൽ 265 റൺസ് ആണ് ഇന്ന് എടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മുൻനിര താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ സ്മൃതി മന്ദാന ഒറ്റയ്ക്ക് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.
സ്മൃതി 127 പന്തിൽ നിന്ന് 117 റൺസ് ഇന്ന് എടുത്തു. ഒരു സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതി മന്ദാനയുടെ ഇന്നിംഗ്സ്. മുൻനിര പരാജയപ്പെട്ടപ്പോൾ അവസാനം ദീപ്തി ശർമയും പൂജയും ആണ് സ്മൃതിക്കൊപ്പം നിന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.
ദീപ്തി ശർമ 48 പന്തിൽ 37 റൺസും പൂജാ വസ്തുക്കൾ 42 പന്തിൽ 31 റൺസും എടുത്തു