ഇന്ന് ലോകകപ്പ് ഫൈനലിന്റെ ആവർത്തനം, ഇന്ത്യ – ദക്ഷിണാഫ്രിക്ക പോരാട്ടം, സഞ്ജു ഇറങ്ങും

Newsroom

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഉള്ള ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കക്ക് എതിദായ നാല് മത്സരങ്ങളുടെ ടി20 ഐ പരമ്പര ഇന്ന് ഡർബനിൽ ആരംഭിക്കും. ടി20 ലോകകപ്പ് ഫൈനലിൻ്റെ പുനരാവിഷ്‌കാരമായിരിക്കും ഈ മത്സരം. അന്ന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ലോക കിരീടം ഉയർത്തി.

Sanju Samson

കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ, ക്വിൻ്റൺ ഡി കോക്ക് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഇന്ത്യക്ക് ആയി സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പൺ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു‌.

ചരിത്രപരമായി, T20Iകളിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മുൻതൂക്കം ഉണ്ട്, 26 ഏറ്റുമുട്ടലുകളിൽ 15ലും ഇന്ത്യ വിജയിച്ചു.

ഇന്ത്യയിലെ ആരാധകർക്കായി, ആദ്യ T20I സ്‌പോർട്‌സ് 18 1, സ്‌പോർട്‌സ് 18 1 എച്ച്‌ഡി എന്നിവയിൽ തത്സമയം കാണാം. രാത്രി 8:30 നാണ് ഉദ്ഘാടന മത്സരം ആരംഭിക്കുന്നത്.