കൊറോണ വ്യാപനം തുടരുന്നതിനിടെ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും ഒരു വേദിയിൽ നടത്താൻ ഇന്ത്യ ഒരുക്കാമെന്ന് റിപ്പോർട്ടുകൾ. പരമ്പരയിലെ മുഴുവൻ മത്സരങ്ങളും അഡലൈഡിൽ വെച്ച് നടത്താൻ ഒരുക്കമാണെന്ന് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ താരങ്ങൾ എല്ലാം കളിക്കളത്തിലേക്ക് തിരിച്ചുവരാൻ തയ്യാറായി നിൽക്കുകയാണെന്നും സാഹചര്യം അനുകൂലമെങ്കിൽ ലോക്ക് ഡൗണിന് ശേഷം ഒരു വേദിയിൽ വെച്ച് മത്സരം നടത്താൻ താരങ്ങൾ തയ്യാറാണെന്നും ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു.
കാണികൾ ഇല്ലാതെ മത്സരം നടത്തുന്നത് ആർക്കും താല്പര്യം ഉള്ള കാര്യം അല്ലെങ്കിലും എന്നാൽ ഒരു വേറെ ഒരു വഴിയും ഇല്ലെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിനും ബി.സി.സി.ഐ യോജിക്കുന്നുവെന്നും ബി.സി.സി.ഐ വക്താവ് പറഞ്ഞു. ഡിസംബറിൽ നടക്കുന്ന പരമ്പരയിൽ നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.