ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും പിഴ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓവർ റേറ്റ് വേഗത കുറവായതിനാൽ ഇന്ത്യക്ക് വീണ്ടും പിഴ. ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വി20 മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് ഇപ്പോൾ പിഴ ലഭിച്ചിരിക്കുന്നത്. മാച്ച് ഫീയുടെ 20 ശതമാനത്തോളം ഇന്ത്യ പിഴ ആയി നൽകേണ്ടി വരും. നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ട ഓവറുകളെക്കാൾ ഒരു ഓവർ പിറകിലായിരുന്നു ഇന്ത്യൻ ടീം.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യ പിഴ വാങ്ങുന്നത്. നാലാം ട്വി20യിൽ രണ്ട് ഓവർ പിറകിൽ ആയിരുന്ന ഇന്ത്യക്ക് മാച്ച് ഫീയുടെ 40% തന്നെ പിഴ ആയി നൽകേണ്ടി വന്നിരുന്നു‌