ഇന്ത്യയ്‌ക്കെതിരായ നിർണായക ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് തയ്യാറെടുക്കാൻ ആയി പാകിസ്ഥാൻ അവരുടെ പരിശീലക സംഘത്തിലേക്ക് മുൻ ക്രിക്കറ്റ് കളിക്കാരനും പരിശീലകനുമായ മുദാസറിനെ കൊണ്ടുവന്നു. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഉപയോഗപ്പെടുത്തുന്നതിനായി, ദുബായിൽ നടക്കുന്ന ടീമിന്റെ പരിശീലന സെഷനിൽ ചേരാൻ ഇടക്കാല മുഖ്യ പരിശീലകനും സെലക്ടറുമായ ആഖിബ് ജാവേദ് മുദാസറിനെ ക്ഷണിച്ചു എന്നാണ് റിപ്പോർട്ട്.

ദുബായിലെ ഐസിസി അക്കാദമിയിൽ വർഷങ്ങളോളം ചെലവഴിച്ച മുസാദർ മുമ്പ് പാകിസ്ഥാന്റെ ഹൈ പെർഫോമൻസ് സെന്റർ ഡയറക്ടറായി പ്രവർത്തിച്ച ആളാണ്.
ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടതോടെ, ടൂർണമെന്റിൽ തുടരാൻ ഇന്ത്യയ്‌ക്കെതിരായ മത്സരം അവർക്ക് ജയിക്കേണ്ടത് അത്യാവശ്യമാണ്. കെനിയ, യുഎഇ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള മുദാസർ ടീമിനെ സഹായിക്കും. പിച്ചിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവവും അറിവും പാകിസ്ഥാന്റെ തന്ത്രത്തിൽ നിർണായക പങ്ക് വഹിക്കും.