ഇന്ത്യക്ക് പാകിസ്താനോട് തോൽക്കുമെന്ന പേടിയാണ് എന്ന് വിവാദ പ്രസ്താവനയുനായി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഇമ്രാൻ നസീർ. പാകിസ്താനിൽ സുരക്ഷാ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും തോൽക്കുമെന്ന് ഭയന്നാണ് ഇന്ത്യ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാത്തത് എന്നും നസീർ പറഞ്ഞു. ഏഷ്യാ കപ്പ് കളിക്കാം ഇന്ത്യ പാകിസ്താനിലേക്ക് വരാത്ത സാഹചര്യത്തിലാണ് ഈ പ്രസ്താവന.
“സുരക്ഷാ പ്രശ്നങ്ങൾ ഒന്നും ഇല്ല. പാകിസ്ഥാനിൽ എത്ര ടീമുകൾ പോയെന്ന് നോക്കൂ. എ ടീമുകളെ മറക്കുക, ഓസ്‌ട്രേലിയ പോലും സന്ദർശിച്ചു. ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ല എന്നതാണ് സത്യം. അവർ തോൽക്കുമെന്ന് ഭയപ്പെടുന്നു” നസീർ പറഞ്ഞു.
സുരക്ഷ ആശങ്ക ഒരു ഒഴികഴിവ് മാത്രമാണ്, വരൂ ക്രിക്കറ്റ് കളിക്കൂ, നിങ്ങൾ രാഷ്ട്രീയം കളിക്കാൻ തുടങ്ങുമ്പോൾ, പിന്നെ ഒരു തിരിച്ചുവരവ് ഇല്ല. അദ്ദേഹം പറഞ്ഞു.
“ആളുകൾ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നു, കാരണം അതിന് വ്യത്യസ്തമായ ഒരു ആവേശമുണ്ട്. ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ കോണുകളിലും എത്തണമെങ്കിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾ നടക്കണമെന്ന് ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ഞങ്ങൾ കരുതുന്നു. ഞങ്ങൾ ഒരുപാട് ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു, അവർ അത്രയും സന്തുലിത ടീമാണ്” നസീർ തുടർന്നു
പക്ഷേ ഇന്ത്യക്ക് തോൽക്കുന്നത് സഹിക്കാൻ കഴിയില്ല. ഇതൊരു കളിയാണ്, നിങ്ങൾ ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കും. അത് അംഗീകരിക്കാൻ ആകണം. അദ്ദേഹം കൂട്ടിച്ചേർത്തു.