സെപ്റ്റംബറിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന 2025 ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും മൂന്ന് തവണ വരെ ഏറ്റുമുട്ടാം എന്ന് റിപ്പോർട്ടുകൾ. ടി20 ഫോർമാറ്റിൽ നടക്കാനിരിക്കുന്ന ടൂർണമെൻ്റിൽ 19 മത്സരങ്ങൾ ഉണ്ടായിരിക്കും.

ആദ്യം ഇന്ത്യക്ക് അനുവദിച്ച ടൂർണമെൻ്റ് ഇപ്പോൾ ഒരു ന്യൂട്രൽ വേദിയിൽ നടത്താൻ ആണ് എ സി സി ആലോചിക്കുന്നത്. ശ്രീലങ്കയിലോ യുഎഇയിലോ ആയിരിക്കും മത്സരം നടക്കുക. ബിസിസിഐ ഔദ്യോഗിക ആതിഥേയനായി തുടരും എന്നാൽ പാകിസ്താൻ ഇന്ത്യ തർക്കം ഉണ്ടാകാതിരിക്കാൻ ആണ് ടൂർണമെന്റ് ന്യൂട്രൽ വേദിയിൽ ആക്കുന്നത്.
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നീ എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ഗ്രൂപ്പ് ഘട്ടം, സൂപ്പർ 4 ഘട്ടം, ഫൈനൽ എന്നിങ്ങനെ ആകും ടൂർണമെന്റ്.