പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ WCL ചാമ്പ്യൻസ്

Newsroom

പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ് ആദ്യ എഡിഷനിൽ ചാമ്പ്യന്മാർ ആയി. പാകിസ്താൻ ഉയർത്തിയ 157 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20ആം ഓവറിലേക്ക് വിജയം നേടി. അർധ സെഞ്ച്വറി നേടിയ അമ്പട്ടി റായുഡു ആണ് ഇന്ത്യൻ വിജയത്തിൽ ഇന്ന് നിർണായക പങ്കുവഹിച്ചത്. അമ്പട്ടി റായുഡു 30 പന്തിൽ നിന്ന് 50 റൺസ് അടിച്ചു.

ഇന്ത്യ 24 07 14 00 41 48 199

അവസാനം യൂസുഫ് പത്താന്റെ മികച്ച ഇന്നിംഗ്സ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. യൂസുഫ് പത്താൻ 16 പന്തിൽ നിന്ന് 30 റൺസ് അടിച്ചു. 3 സിക്സും ഒരു ഫോറും യൂസുഫ് അടിച്ചു. ഗുർകീരത് സിംഗ് 34 റൺസും എടുത്തു. 15 റൺസുമായി യുവരാജ് സിംഗ് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ ഇന്ത്യ 156 റൺസിൽ ഒതുക്കിയിരുന്നു. ഇന്ത്യക്ക് എതിരെ പാകിസ്ഥാന്റെ പ്രധാന ബാറ്റർമാർക്ക് ആർക്കും അറ്റാക്ക് ചെയ്ത് കളിക്കാനായില്ല. 36 പന്തിൽ നിന്ന് 41 റൺസ് എടുത്ത മാലിക്കാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ ആയത്‌.

ഇന്ത്യ 24 07 13 22 43 19 998

കമ്രാൻ അക്മൽ ഇരുപത്തി നാല് റൺസും മിസ്ബാഹ് 18 റൺസും എടുത്തു. മിസ്ബാഹിന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയായി. അവസാനം 9 പന്തിൽ നിന്ന് 19 റൺസ് എടുത്ത സുഹൈൽ തൻവീർ ആണ് പാകിസ്താനെ 150 കടക്കാൻ സഹായിച്ചത്.

ഇന്ത്യക്ക് ആയി അനുരീത് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇർഫാൻ പത്താൻ, വിനയ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.