ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ പുതിയ തീയതി തീരുമാനമായി

Newsroom

2023 ഐസിസി പുരുഷ ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം മാറ്റി. അഹമ്മദാബാദിൽ ഒക്ടോബർ 15-ന് ആയിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മറ്റൊരു തീയതിയിലേക്ക് ഈ മത്സരം മാറ്റാൻ ആണ് പുതിയ തീരുമാനം. ഒക്ടോബർ 14നേക്ക് ആകും മത്സരം പുനക്രമീകരിക്കുക. മത്സരങ്ങൾക്ക് ഇടയിൽ കൃത്യമായ ഇടവേള ലഭിക്കാൻ ആണ് ഒരു ദിവസം മുന്നെ കളി നടത്താൻ തീരുമാനിച്ചത്.

ഇന്ത്യ 23 03 24 12 44 32 455

ഒക്‌ടോബർ 15 നവരാത്രിയുടെ ആദ്യ ദിവസമാണ്. ഗുജറാത്തിലുടനീളം ഗർബ രാത്രികൾ സംഘടിപ്പിക്കുന്നതിനാൽ വൻ ജനക്കൂട്ടം അന്ന് ഉണ്ടാകും. അത് സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറയാനും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയാകും എന്നാണ് വിലയിരുത്തൽ. സുരക്ഷാ ഏജൻസികൾ ആഅൻ ബിസിസിഐയോട് തീയതി മാറ്റാൻ നിർദ്ദേശിച്ചിത്. പുതിയ തീയതി ഐ എസി സിയും അംഗീകരിക്കും.