ഇന്ത്യയെക്കാൾ സ്ഥിരതയുള്ള ടീമുമായാണ് പാകിസ്താൻ ഏഷ്യാ കപ്പിനും ലോകകപ്പിനും പോകുന്നത് എന്ന് സർഫറാസ്

Newsroom

Updated on:

ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ ടീം ഇന്ത്യയേക്കാൾ സജ്ജരാണെന്ന് പാകിസ്ഥാനിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരം സർഫറാസ് നവാസ്. ഇന്ത്യൻ ടീം അവരുടെ ടീം കണ്ടെത്താൻ പ്രയാസപ്പെടുകയാണെന്നും ഇന്ത്യ പരീക്ഷണങ്ങൾ നടത്തി അവരുടെ ടീമിനെ തകർക്കുക ആണെന്നുൻ സർഫറാസ് പറഞ്ഞു.

ഇന്ത്യ

“ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏഷ്യാ കപ്പിനും ലോകകപ്പിനും പാകിസ്ഥാൻ കൂടുതൽ സ്ഥിരതയുള്ള ടീമും ആയാണ് പോകുന്നത് ഇന്ത്യക്ക് ഇപ്പോൾ അവരുടെ അന്തിമ കോമ്പിനേഷൻ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല, ”നവാസ് വെള്ളിയാഴ്ച ലാഹോറിൽ മാധ്യമങ്ങളോട് പറഞ്ഞു.

“ഇന്ത്യയുടെ ക്യാപ്റ്റൻമാർ മാറുകയാണ്, നിരവധി പുതിയ താരങ്ങൾ പരീക്ഷിക്കപ്പെടുന്നു, ശരിയായ കോമ്പിനേഷനുകൾ ഇല്ല. ഇന്ത്യൻ ടീമിനെ വികസിപ്പിക്കുന്നതിന് പകരം അവർ ടീമിനെ നശിപ്പിക്കപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.