2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് വരികയാണെങ്കിൽ ഉജ്ജ്വലമായ സ്വീകരണം പാകിസ്താനിൽ ലഭിക്കും എന്ന് പാകിസ്ഥാൻ വൈറ്റ് ബോൾ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ. “ഇവിടെയുള്ള ആരാധകർ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെ ഏറെ സ്നേഹിക്കുന്നു, ഇന്ത്യൻ ടീം പാകിസ്ഥാനിൽ കളിക്കുന്നത് അവരെ ആവേശഭരിതരാകും. ഇന്ത്യ വന്നാൽ ഞങ്ങൾ അവർക്ക് ഊഷ്മളമായ സ്വീകരണം നൽകും,” റിസ്വാൻ അടുത്തിടെ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിൽ സന്ദർശനം നടത്തിയിട്ടില്ല. ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് നിലവിലുള്ള അനിശ്ചിതത്വങ്ങൾ കാരണം ഇപ്പോഴും ടൂർണമെൻ്റ് എങ്ങനെ നടക്കുമെന്ന് വ്യക്തത ഇല്ലാതെ നിൽക്കുകയാണ് പാകിസ്താൻ.