ഇന്ത്യൻ ബാറ്റിംഗ് പാകിസ്താനു മുന്നിൽ പതറുന്നു, തടസ്സമായി മഴ

Newsroom

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിൽ മഴ വില്ലനായി വീണ്ടും എത്തി. കളി 11.2 ഓവറിൽ നിൽക്കെ മഴ കാരണം കളി നിർത്തി വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഇന്നിംഗ്സിൽ ഇത് രണ്ടാം തവണയാണ് കളി നിർത്തിവെക്കുന്നത്. 11.2 ഓവർ പിന്നിട്ടു നിൽക്കെ ഇന്ത്യ 51-3 എന്ന നിലയിൽ ആണ്‌. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.

ഇന്ത്യ 23 09 02 16 44 46 952

11 റൺസ് എടുത്ത രോഹിത് ശർമ്മയെയും നാലു റൺസ് എടുത്ത കോഹ്ലിയെയും ഷഹീൻ അഫ്രീദി ബൗൾഡ് ആക്കി‌. ഷഹീൻ 5 ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്ത്തിയത്‌. 14 റൺസ് എടുത്ത ശ്രേയസ് അയ്യറിനെ ഹാരിസ് റഹൂഫും പുറത്താക്കി. 6 റൺസുമായു ഗില്ലും 2 റൺസുമായി ഇഷൻ കിഷനും ആണ് ക്രീസിൽ ഉള്ളത്‌