ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് 248ന് ഓളൗട്ട്!!

Newsroom

Picsart 25 02 06 16 00 52 425

ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ 249 റൺസിന്റെ ടാർഗറ്റ് വെച്ച് ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 47.4 ഓവറിൽ 247ന് ഓളൗട്ട് ആവുകയായിരുന്നു.

1000821299

ഇന്ന് ഡക്കറ്റും ഫിൽ സാൾട്ടും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. 8.4 ഓവറിൽ 75 റൺസ് അടിച്ച് നിൽക്കെ ഒരു റണ്ണൗട്ടിൽ ഓപ്പണിംഗ് ജോഡി പിരിഞ്ഞു. സാൾട്ട് ആണ് 26 പന്തിൽ 43 റൺസ് അടിച്ച് റണ്ണൗട്ട് ആയത്. പിന്നാലെ 32 റൺസ് എടുത്ത ഡക്കറ്റും റൺ ഒന്നും എടുക്കാതെ ബ്രൂകും ഹർഷിതിന്റെ പന്തിൽ ഔട്ട് ആയി.

ഇതിനു ശേഷം റൂട്ടും ബട്ലറും ചേർന്ന് ഇന്നിങ്സ് സാവധാനം പടുത്തു. 19 റൺസ് എടുത്ത റൂട്ടിനെ ജഡേജ എൽ ബി ഡബ്ല്യു ആക്കി. 52 റൺസ് എടുത്ത ബട്ലറിനെ അക്സർ പട്ടേലും പുറത്താക്കി.

5 റൺസ് എടുത്ത ലിവിങ്സ്റ്റണും ഹർഷിതിന്റെ പന്തിലാണ് പുറത്തായത്. ഹർഷിതും ജഡേജയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി.