ഇന്ത്യയിൽ ഇന്ത്യ ഒരു ഏകദിന പരമ്പര അവസാനമായി തോറ്റത് നാലുവർഷം മുമ്പ്

Newsroom

Updated on:

നാളെ ഇന്ത്യ ഓസ്ട്രേലിയക്ക് എതിരായ അവസാന ഏകദിനത്തിന് ഇറങ്ങുമ്പോൾ ടീമിന് പരാജയം ഒഴിവാക്കേണ്ടതുണ്ട്. നാലു വർഷമായി ഇന്ത്യയിൽ നടക്കുന്ന ഏകദിന പരമ്പരകളിൽ എല്ലാം ഇന്ത്യ തന്നെയാണ് ജയിച്ചിട്ടുള്ളത്. അത് നാളെ ഓസ്ട്രേലിയ ജയിച്ചാൽ മാറും. രണ്ടാം ഏകദിനം ഓസ്ട്രേലിയ ജയിച്ചതോടെ പരമ്പര 1-1 എന്നാണ് നിൽക്കുന്നത്.

ഇന്ത്യ 23 03 19 17 29 58 738

ആരോൺ ഫിഞ്ചിന്റെ നായകത്വത്തിൽ 2019ൽ ഇന്ത്യയിൽ എത്തിയ ഓസ്‌ട്രേലിയ ആണ് അവസാനം ഇവിടെ ഒരു ഏകദിന പരമ്പര സ്വന്തമാക്കിയ വിദേശ ടീം. അന്ന് 5 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയ 0-2 ന് പിന്നിലായിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ചായിരിന്നു അവർ പരമ്പര 3-2ന് സ്വന്തമാക്കിയത്‌.

അതിനുശേഷം ഇന്ത്യ നാല് ഏകദിന പരമ്പരകൾ ഇന്ത്യയിൽ കളിച്ചിട്ടുണ്ട്, അവയിൽ എല്ലാം വിജയിച്ചു. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരെ ഇന്ത്യ പരാജയപ്പെടുത്തി. ചെന്നൈയിലാണ് ടീം അവസാന ഏകദിനം കളിക്കുന്നത്. ഇന്ത്യക്ക് വലിയ മുൻതൂക്കം ഉള്ള ഗ്രൗണ്ടായതിനാൽ അവിടെ വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ആകും എന്ന് ഇന്ത്യ വിശ്വസിക്കുന്നു.