ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഫിറ്റ്നസ് വീണ്ടെടുത്തു എങ്കിലും ടീമിലേക്ക് പരിഗണിച്ചിട്ടില്ല. കെ എൽ രാഹുൽ ടീമിൽ ഉണ്ട്.വിക്കറ്റ് കീപ്പറായി ഇഷൻ കിഷനും ടീമിൽ സ്ഥാനം നേടി.
മാർച്ച് 17 മുതൽ ആണ് ഏകദിന പരമ്പര നടക്കുന്നത്. ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തിപരമായ കാരണങ്ങളാൽ ഉണ്ടാകില്ല. ആ മത്സരത്തിൽ ഹാർദ്ദിക് പാണ്ഡ്യ ടീമിനെ നയിക്കും എന്നും ബി സി സി ഐ അറിയിച്ചു. ബി സി സി ഐ ഇതിനൊപ്പം അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങൾക്ക് ഉള്ള സ്ക്വാഡും പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിൽ ഒരു മാറ്റവും ഇല്ല. ആദ്യ ർണ്ടു ടെസ്റ്റിലെ ടീം തന്നെ തുടരും
India’s ODI Squad: Rohit Sharma (C), S Gill, Virat Kohli, Shreyas Iyer, Suryakumar Yadav, KL Rahul, Ishan Kishan (wk), Hardik Pandya (VC), R Jadeja, Kuldeep Yadav, W Sundar, Y Chahal, Mohd Shami, Mohd Siraj, Umran Malik, Shardul Thakur, Axar Patel, Jaydev Unadkat
Story Highlight: No Sanju Samson in India’s ODI Team against Australia