ഡിസംബർ 3 ന് അഡ്‌ലെയ്ഡിൽ പരിശീലനത്തിനിടെയുണ്ടായ അസ്വസ്ഥതകളെ തുടർന്ന് ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയുള്ള ഓപ്പൺ നെറ്റ് സെഷനുകളിൽ ആരാധകരെ പ്രവേശിപ്പിക്കണ്ട എന്ന് ഇന്ത്യ തീരുമാനിച്ചു. ആരാധക്കാരുടെ പെരുമാറ്റം കളിക്കാർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു എന്ന് ഇന്ത്യൻ ടീം ക്രിക്കറ്റ് ഓസ്ട്രേലിയയോട് പരാതി അറിയിച്ചു.
പരാതിയോട് പ്രതികരിച്ചുകൊണ്ട്, കൂടുതൽ ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ ബാക്കിയുള്ള എല്ലാ ഇന്ത്യൻ പരിശീലന സെഷനുകളും അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ നടത്താൻ സിഎ തീരുമാനിച്ചു.
കളിക്കാർക്ക് കേന്ദ്രീകൃതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഭാവി പരിശീലന സെഷനുകൾ സ്വകാര്യമായിരിക്കുമെന്ന് സിഎ വക്താവ് സ്ഥിരീകരിച്ചു. കാണികളുടെ ചാന്റുകളും കമന്റുകളും താരങ്ങളെ ഉന്നം വെച്ചുള്ളതായിരുന്നു. ഇത് കളിക്കാരുടെ പരിശീലനത്തിന് തടസ്സമായി.