ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഇന്ന് നാഗ്പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് ആണ് അടിച്ചു കൂട്ടിയത്. ഓപ്പണർ അഭിഷേക് ശർമ്മയുടെ മികച്ച ഇന്നിങ്സ് ആണ് ഇന്ത്യക്ക് കരുത്തായത്.

ഇന്ത്യ ഇന്ന് തുടക്കം മുതലെ ആക്രമിച്ചാണ് കളിച്ചത്. എന്നാൽ ഇന്ത്യക്ക് സഞ്ജുവിനെയും (10), ഇഷാൻ കിഷനെയും (8) പെട്ടെന്ന് നഷ്ടമായി. എന്നാൽ സൂര്യകുമാറിനെ കൂട്ടുപിടിച്ച് അഭിഷേക് ആക്രമണം തുടങ്ങി. സൂര്യകുമാർ 22 പന്തിൽ നിന്ന് 32 റൺസ് എടുത്ത് മികച്ച സംഭാവന നൽകി.
അഭിഷേക് 35 പന്തിൽ നിന്ന് 84 റൺസ് ആണ് എടുത്തത്. ഇതിൽ 8 സിക്സുകൾ ഉൾപ്പെടുന്നു. അവസാനം ഹാർദിക് പാണ്ഡ്യയും റിങ്കുവും കൂടെ ആക്രമിച്ചു കളിച്ചപ്പോൾ ഇന്ത്യ അനയാസം നല്ല സ്കോറിൽ എത്തി. ഹാർദിക് 16 പന്തിൽ 25 റൺസ് എടുത്തു.
റിങ്കു 20 പന്തിൽ 44 റൺസ് അടിച്ചു കൂട്ടി. മിച്ചൽ എറിഞ്ഞ അവസാന ഓവറിൽ റിങ്കു 21 റൺസ് അടിച്ചു.









