ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലും ഇന്ത്യ മൂന്ന് പേസർമാരെ കളിപ്പിക്കാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒക്‌ടോബർ 16ന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിനായി ഇന്ത്യ തയ്യാറെടുക്കുകയാണ്. ബംഗ്ലാദേശിനെതിരെ എന്ന പോലെ മൂന്ന് പേസർമാരെ ഇന്ത്യ ന്യൂസിലൻഡിന് എതിരെയും കളിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

Picsart 24 01 04 10 36 38 774

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ ആദ്യ ഇലവനിൽ എത്തും. മികച്ച ഫോമിലുള്ള ഈ കൂട്ടുകെട്ട് ഇന്ത്യയെ വിജയക്കുതിപ്പ് നിലനിർത്താൻ സഹായിക്കും എന്ന് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നു.

ബെംഗളൂരുവിലെ സാഹചര്യങ്ങൾ ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായിരിക്കും. കൂടാതെ, പേസ് അറ്റാക്ക് നിർണായകമാകാൻ പോകുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനായുള്ള ഒരുക്കമായും ഇന്ത്യ ഈ ടാക്റ്റിക്സിനെ കാണുന്നു.