ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ലക്ഷ്യം മുൻപിൽ കണ്ടിറങ്ങിയ ന്യൂസിലാൻഡിനു ആദ്യ വിക്കറ്റിന് നഷ്ട്ടം. മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് എടുത്തിട്ടുണ്ട്. 6 റൺസ് എടുത്ത ടോം ലതാമിനെ അശ്വിൻ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു.
7 റൺസുമായി വിൽ യങ് ആണ് നിലവിൽ ക്രീസിൽ ഉള്ളത്. നിലവിൽ ന്യൂസിലാൻഡ് ഇൻഡ്യക്കയെക്കാൾ 527 റൺസ് പിറകിലാണ്. സ്പൈഡർ കാമറ മത്സരം തടസപ്പെടുത്തുന്ന രീതിയിൽ കുടുങ്ങിയതിനെ തുടർന്ന് നേരത്തെ ചായക്ക് പിരിയാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.