ആദ്യ സെമിഫൈനലിൽ ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സിനെതിരെ 94 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഇന്ത്യ മാസ്റ്റേഴ്‌സ് ലെജൻഡ്‌സ് ടൂർണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്‌സ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിരുന്നു. 30 പന്തിൽ നിന്ന് 59 റൺസ് നേടിയ യുവരാജ് സിംഗ് ആണ് ടോപ് സ്കോറർ ആയത്. 30 പന്തിൽ നിന്ന് 42 റൺസ് നേടി സച്ചിൻ ടെൻഡുൽക്കർ പ്രതാപകാലം ഓർമ്മിപ്പിച്ചു. സ്റ്റുവർട്ട് ബിന്നി (21 പന്തിൽ 36), യൂസഫ് പത്താൻ (10 പന്തിൽ 23) എന്നിവർ അതിവേഗ റൺസ് നേടി. 7 പന്തിൽ നിന്ന് 19* റൺസ് നേടി ഇർഫാൻ പത്താനും തിളങ്ങി.
221 റൺസ് പിന്തുടർന്ന ഓസ്‌ട്രേലിയ മാസ്റ്റേഴ്‌സ് ഇന്ത്യയുടെ അച്ചടക്കമുള്ള ബൗളിംഗിനെതിരെ പതറി. നാല് ഓവറിൽ 15 വിക്കറ്റ് നഷ്ടത്തിൽ 4 വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. വിനയ് കുമാർ (2/10), ഇർഫാൻ പഠാൻ (2/31) എന്നിവരും നിർണായക പങ്കുവഹിച്ചു. ബെൻ കട്ടിംഗ് (30 പന്തിൽ 39) മാത്രമാണ് ഓസ്‌ട്രേലിയൻ ചെറുത്തുനിൽപ്പ് നടത്തിയത്, പക്ഷേ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു, 18.1 ഓവറിൽ അവർ 126 റൺസിന് ഓൾഔട്ടായി.