ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20 മത്സരത്തിൽ 4 വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. ഇന്ത്യയെ 125 റൺസിന് പുറത്താക്കിയ ശേഷം 13.2 ഓവറിലാണ് ഓസീസ് 6 വിക്കറ്റ് നഷ്ടത്തിൽ മികച്ച വിജയം കരസ്ഥമാക്കിയത്.
മിച്ചൽ മാര്‍ഷ് 26 പന്തിൽ 46 റൺസ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 28 റൺസും ജോഷ് ഇംഗ്ലിസ് 20 റൺസും നേടി ഓസീസ് നിരയിൽ തിളങ്ങി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വരുൺ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
 
					













