നാണംകെട്ട് ഇന്ത്യ! ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര തൂത്തുവാരി!!

Newsroom

20251126 123555
Download the Fanport app now!
Appstore Badge
Google Play Badge 1


ഗുവാഹത്തിയിലെ ബർസപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യക്ക് തോൽവി. 408 റൺസിന്റെ കൂറ്റൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇതോടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ന്യൂസിലൻഡിന് പിന്നാലെ ഒരു വിദേശ ടീം കൂടെ ഇന്ത്യയിൽ വന്ന് ഇതോടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ്.

Picsart 25 11 26 11 13 04 572

രണ്ടാം ദിനം രണ്ടാം സെഷനിലേക്ക് തന്നെ ഇന്ത്യ തോൽവിയിലേക്ക് എത്തി. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 140 റൺസിന് ഓളൗട്ട് ആയി. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സിൽ 489 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസും നേടിയിരുന്നു.


അർധ സെഞ്ച്വറി നേടിയ ജഡേജ മാത്രമാണ് ഇന്ത്യക്ക് ആയി പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സൈമൺ ഹാർമർ 7 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തു. കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, ധ്രുവ് ജുറേൽ, ഋഷഭ് പന്ത് എന്നിവരെല്ലാം കുറഞ്ഞ റൺസിന് പുറത്തായി.