മാറ്റമൊന്നുമില്ല, രണ്ടാം ഏകദിനത്തിലും കോഹ്‍ലിയുടെ ഇന്ത്യയ്ക്ക് പരാജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയോട് രണ്ടാം ഏകദിനത്തില്‍ കീഴടങ്ങി ഇന്ത്യ. 3 മത്സരങ്ങളുടെ പരമ്പര ഇതോടെ ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്നത്തെ മത്സരത്തില്‍ 390 റണ്‍സ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സേ നേടാനായുള്ളു.. വിരാട് കോഹ്‍ലി 89 റണ്‍സുമായി ഇന്ത്യയുടെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചുവെങ്കിലും താരത്തിനെ മികച്ചൊരു ക്യാച്ചിലൂടെ ഹെന്‍റിക്സ് പിടിച്ച് പുറത്താക്കിയപ്പോള്‍ ഇന്ത്യയുടെ വിജയ സാധ്യത അവസാനിക്കുകയായിരുന്നു.

ശിഖര്‍ ധവാനും മയാംഗ് അഗര്‍വാളും ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി. ധവാന്‍ 30 റണ്‍സും അഗര്‍വാള്‍ 28 റണ്‍സുമാണ് നേടിയത്. പിന്നീട് വിരാട് കോഹ്‍ലിയും ശ്രേയസ്സ് അയ്യരും കൂടിയാണ് ഇന്ത്യയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. മൂന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടുകെട്ട് നേടിയ സഖ്യം തകര്‍ത്തത്. മോയിസസ് ഹെന്‍റിക്സ് ആയിരുന്നു. 38 റണ്‍സ് നേടിയ അയ്യരെ സ്മിത്തിന്റെ കൈകളില്‍ എത്തിച്ചാണ് ഹെന്‍റിക്സ് ഓസ്ട്രേലിയയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്.

https://twitter.com/ICC/status/1333005287821877248/video/1

പിന്നീട് ലോകേഷ് രാഹുലിനൊപ്പം വിരാട് കോഹ്‍ലി 72 റണ്‍സ് കൂടി നേടിയെങ്കിലും കോഹ്‍ലിയെ പുറത്താക്കി ഹാസല്‍വുഡ് തന്റെ രണ്ടാമത്തെ വിക്കറ്റ് കരസ്ഥമാക്കി. നേരത്തെ ധവാനെയും ഹാസല്‍വുഡാണ് പുറത്താക്കിയത്.

Klrahul

ലോകേഷ് രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യും ചേര്‍ന്ന് 63 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയെങ്കിലും ലക്ഷ്യം പിന്നെയും വളരെ അകലെയായിരുന്നു. 66 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ രാഹുല്‍ അഞ്ച് സിക്സ് നേടി. ഇന്നിംഗ്സിന്റെ അവസാനത്തോടെ ഹാര്‍ദ്ദിക് പാണ്ഡ്യ(28), രവീന്ദ്ര ജഡേജ(11) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി പാറ്റ് കമ്മിന്‍സ് തന്റെ അഞ്ച് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു.

Patcummins

ഓസ്ട്രേലിയയുടെ 51 റണ്‍സ് വിജയത്തില്‍ 2 വീതം വിക്കറ്റ് നേടിയ ആഡം സംപയും ജോഷ് ഹാസല്‍വുഡും വിക്കറ്റ് പട്ടികയില്‍ ഇടം പിടിയ്ക്കുകയായിരുന്നു.

 

Adamzampa