ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കി. ന്യൂസിലൻഡ് ഉയർത്തിയ 252 എന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ 49ആം ഓവറിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമാണിത്.

രോഹിത് ശർമ്മ ആക്രമിച്ചു കളിച്ചു കൊണ്ടാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിച്ചത്. 41 പന്തിലേക്ക് രോഹിത് സെഞ്ച്വറി പൂർത്തിയാക്കി. ഓപ്പണിംഗ് വിക്കറ്റിൽ ഇന്ത്യ 105 റൺസ് ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഗില്ലിനെയും കോഹ്ലിയെയും നഷ്ടമായത് ഇന്ത്യക്ക് ആശങ്ക നൽകി.
കോഹ്ലി 1 റൺസ് മാത്രമെ എടുത്തുള്ളൂ. ഗിൽ 31 റൺസ് എടുത്തു. ഇതിനു ശേഷം റൺ ഒഴുക്ക് നിന്നത് ടീമിനെ സമ്മർദ്ദത്തിലാക്കി. രോഹിത് ഒരു കൂറ്റൻ ഷോട്ടിന് ശ്രമിച്ച് സ്റ്റമ്പിഡ് ആയി. രോഹിത് 83 പന്തിൽ 76 റൺസ് എടുത്തു. 3 സിക്സും 7 ഫോറും അദ്ദേഹം അടിച്ചു.
പിന്നീട് അക്സർ പട്ടേലും ശ്രേയസ് അയ്യറും ചേർന്നു. അവർ കരുതലോടെ ബാറ്റു ചെയ്തു. ഇന്ത്യയുടെ ഈ ചാമ്പ്യൻസ് ട്രോഫിയിലെ ടോപ് സ്കോറർ ആയ ശ്രേയസ് അയ്യർ ടീമിനെ മുന്നോട്ട് നയിച്ചു. 48 റൺസ് എടുത്ത് നിൽക്കെ ശ്രേയസ് അയ്യർ സാന്ററിന്റെ പന്തിൽ പുറത്തായി.
40 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 191-4 എന്ന നിലയിൽ ആയിരുന്നു. അവസാന 10 ഓവറിൽ 61 റൺസേ വേണ്ടിയിരുന്നുള്ളൂ. രാഹുല അക്സറും ആയിരുന്നു ക്രീസിൽ. 42ആം ഓവറിൽ അക്സർ 29 റൺസിൽ നിൽക്കെ പുറത്തായി.
അവസാന നാല് ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 21 റൺസ് ആയിരുന്നു വേണ്ടത്. ഹാർദിക് 18 റൺസ് എടുത്ത് പുറത്തായി എങ്കിലും രാഹുൽ (34*) അനായാസം ഇന്ത്യയെ ലക്ഷ്യത്തിൽ എത്തിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 251/7 റൺസ് മാത്രമെ നേടിയുള്ളൂ.

ഇന്ന് നന്നായി തുടങ്ങാൻ ന്യൂസിലൻഡിനായി. ആദ്യ വിക്കറ്റിൽ അവർ 57 റൺസ് ചേർത്തു. സ്പിൻ വന്നതോടെയാണ് അവർ തകരാൻ തുടങ്ങിയത്. ആദ്യം വിൽ യങ്ങിനെ വരുൺ ചക്രവർത്തി പുറത്താക്കി. പിറകെ കുൽദീപ് വന്ന് ക്യെൻ വില്യംസണെയും 37 റൺസ് എടുത്ത രചിൻ രവീന്ദ്രയെയും ഔട്ട് ആക്കി.
അവർക്ക് പിന്നീട് വലിയ കൂട്ടുകെട്ട് പടുക്കാൻ ആയില്ല. 14 റൺസ് എടുത്ത ലാഥം ജഡേജയുടെ പന്തിൽ എൽ ബി ഡബ്ല്യു ആയി. 34 റൺസ് എടുത്ത ഗ്ലൻ ഫിലിപ്സിനെ വരുൺ ചക്രവർത്തി ബൗൾഡ് ആക്കി. ഇതോടെ ന്യൂസിലൻഡ് 165-5 എന്ന നിലയിലായി.
ഒരു ഭാഗത്ത് മിച്ചൽ പിടിച്ചു നിന്നത് ന്യൂസിലൻഡിന് ആശ്വാസമായി. മിച്ചൽ 91 പന്തിൽ അർധ സെഞ്ച്വറിയിലേക്ക് എത്തി. 63 റൺസ് എടുത്ത് നിൽക്കെ മിച്ചൽ ഷമിയുടെ പന്തിൽ രോഹിത് ശർമ്മക്ക് നൽകി പുറത്തായി.
അവസാനം ബ്രേസ്വെൽ റൺസ് സ്കോർ ഉയർത്താൻ ശ്രമിച്ചത് കൊണ്ട് ന്യൂസിലൻഡ് 250 കടന്നു.