ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 216 റൺസിന്റെ വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ 4 വിക്കറ്റിനാണ് വിജയിച്ചത്. ഇന്ത്യയുടെ ചെയ്സ് അത്ര എളുപ്പം ആയിരുന്നില്ല. അർധ സെഞ്ച്വറിയുമായി കെ എൽ രാഹുൽ ആണ് തിളങ്ങിയത്. 43.2 ഓവറിൽ ആയിരുന്നു ഈ വിജയം.
ക്യാപ്റ്റൻ രോഹിത് 17 റൺസും ഗിൽ 21 റൺസുമായി ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നൽകി. കോഹ്ലി 4 റൺസ് മാത്രമെ എടുത്തുള്ളൂ. ശ്രേയസ് അയ്യർ 33 പന്തിൽ 28 റൺസ് എടുത്തു.
ഇതിനു ശേഷം പാണ്ഡ്യയും രാഹുലും ഒരുമിച്ചു. പാണ്ഡ്യ 53 പന്തിൽ 36 റൺസ് എടുത്തു. രഹുൽ പതിയെ ആണ് തന്റെ ഇന്നിങ്സ് നീക്കിയത്. 103 പന്തിൽ നിന്ന് 64 റൺസ് ആണ് രാഹുൽ എടുത്തത്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഇന്ത്യക്ക് മുന്നിൽ 216 റൺസിന്റെ വിജയ ലക്ഷ്യം ആണ് ഉയർത്തിയത്. 39.4 ഓവറിൽ തന്നെ ശ്രീലങ്കയെ പുറത്താക്കാൻ ഇന്ത്യക്ക് ആയി. സിറാജും കുൽദീപും ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ശ്രീലങ്കയുടെ തീരുമാനം തുടക്കത്തിൽ നല്ല രീതിയിൽ പോയിരുന്നു. ഒരു ഘട്ടത്തിൽ അവർ 16 ഓവറിൽ 102-1 എന്ന് ആയിരുന്നു. അവിടെ നിന്ന് അവർ 126-6 എന്ന നിലയിലേക്ക് കൂപ്പുകുത്തു. ഓപ്പണർ ഫെർണാാണ്ടോ 50 എടുത്ത് റൺ ഔട്ട് ആയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. മെൻഡിസ് (34), ഹസരംഗ (21) എന്നിവർ ഭേദപ്പെട്ട സ്കോർ നടത്തി. എന്നാൽ ക്യാപ്റ്റൻ ശനക 2 റൺസ് മാത്രമെ ഇന്ന് എടുത്തുള്ളൂ.
ഇന്ത്യക്ക് കുൽദീപ് യാദവ്, സിറാജ് എന്നിവർ 3 വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഉമ്രാൻ മാലിക് 2 വിക്കറ്റും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി.