സീനിയര്‍മാര്‍ ഉയര്‍ത്തിയ സ്റ്റാന്‍ഡേര്‍ഡുകള്‍ക്കൊപ്പമെത്തുവാന്‍ കഴിയുന്ന ജൂനിയര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത് – സ‍ഞ്ജു സാംസൺ

Sports Correspondent

ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ നൽകിയ ഉയര്‍ന്ന ക്രിക്കറ്റിംഗ് സ്റ്റാന്‍ഡേര്‍ഡിനൊപ്പമെത്തുന്ന ജൂനിയര്‍ താരങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളതെന്നും അത് അവരുടെ പ്രകടനങ്ങളിൽ നിന്ന് വ്യക്തമാണെന്നും പറഞ്ഞ് സഞ്ജു സാംസൺ. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ കളിയിലെ താരമായ ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു.

Sanjusamson

ഓരോ മത്സര ശേഷവും യാത്ര ചെയ്യുന്നതും ഉടന്‍ തന്നെ മറ്റ് മത്സരത്തിനിറങ്ങുന്നതും എളുപ്പമുള്ള കാര്യമല്ലെന്നും എന്നാൽ യുവ താരങ്ങള്‍ അത് അനായാസം കൈകാര്യം ചെയ്യുന്നുണ്ടെന്നും അവരെ ഏല്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നുണ്ടെന്നും സഞ്ജൂ കൂട്ടിചേര്‍ത്തു.